About Onyx Aquaponics Farm
About Onyx Aquaponics Farm
കൂട്ടിലങ്ങാടി പഞ്ചായത്തിൽ Onyx Aqua Farm, Padinhattummuri അക്വാ പോണിക്സ് കൃഷിക്കായി തയ്യാറെടുക്കുന്നു. പഞ്ചായത്തിൽ അക്വാ പോണിക്സ് കൃഷി രീതി പരിചയപ്പെടുത്തുന്ന ആദ്യത്തെ ഹൈടെക് ഫാം ആണ്. ജൈവകൃഷിയും, മത്സ്യകൃഷിയും ഒരുപോലെ പഠിക്കാനും, ഈ കൃഷി ജീവിതത്തിൽ പ്രാവർത്തികമാക്കാനും വേണ്ട പ്രചോദനം നൽകുകയാണ് ഉദ്ദേശം. മണ്ണുകളിൽ വരെ വിഷം കലരുന്ന ഈ കാലഘട്ടത്തിൽ കല്ലുകളിൽ കൃഷി ചെയ്യുന്ന രീതി പഠിക്കുകയും പഠിപ്പിക്കുകയും ആണ് ലക്ഷ്യം. അതോടൊപ്പം കടലിൽ മത്സ്യസമ്പത്ത് കുറഞ്ഞു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഒരു ചെറിയ കുളത്തിൽ നാലായിരത്തോളം മത്സ്യങ്ങൾ വളർത്തുന്നത് മനസ്സിലാക്കാനും, അവയെ എങ്ങിനെയാണ് ശാസ്ത്രീയമായി വളർത്തുക എന്നത് പഠിപ്പിക്കാനും ഈ കൃഷി സംരംഭത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Pingback: Fish and Azolla culture in an Aquaponics Unit - Onyx Aqua Farm