.
ഫാമിലെ അക്വാപോണിക്സ് യൂണിറ്റ്..
🌿🌿🌿🐳🐳🐳🐳🐳🐳🌿🌿🌿🌿
ശാസ്ത്രീയ മായ കൃഷിരീതിയാണ് അക്വാപോണിക്സ് എന്നത്. പച്ചക്കറിയും മീനും ഒരുമിച്ചു ഉല്‍പാദിപ്പിക്കുന്നതിനെയാണ് അക്വാപോണിക്സ് എന്ന് പറയുന്നത്. ഹൈഡ്രോപോണിക്സും അക്വാകള്‍ച്ചറും കൂടിയതാണ് അക്വാപോണിക്സ്.
ഹൈഡ്രോപോണിക്സ് എന്നാല്‍ വര്‍ക്കിംഗ് വാട്ടര്‍ അഥവാ ജോലി ചെയ്യുന്ന വെള്ളം എന്നാണ്. അതായത് ഹൈഡ്രോപോണിക്സില്‍ വെള്ളം നമുക്ക് വേണ്ടി ചെടികളെ പരിപോഷിപ്പിപ്പിക്കുന്നു. ഇവിടെ വെള്ളവും വളവും നല്‍കുന്നതിനുള്ള ഒരു മാധ്യമമായി വെള്ളം തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ചെടികള്‍, മണ്ണിലല്ല വെള്ളത്തിലാണ് വളരുന്നത്.
അക്വാകള്‍ച്ചർ ഭക്ഷ്യയോഗ്യമായ മീനിനെ കൃഷിചെയ്യുന്ന രീതിയാണ്. ഹൈഡ്രോപോണിക്സിലേയും അക്വാ കള്‍ച്ചറിലേയും തത്വങ്ങളെ ക്രോഡീകരിച്ചുള്ള കൃഷിരീതിയാണ് അക്വാപോണിക്സ്. അക്വാപോണിക്സ് കൃഷിയില്‍ മീനും ചെടിയും ഒരുമിച്ചാണ് കൃഷിചെയ്യുന്നത്. ഈ കൃഷിരീതിയില്‍ ബാക്ടീരിയകളുടെ പ്രവര്‍ത്തനംമൂലം മീനിന്‍റെ കാഷ്ടം നൈട്രേറ്റ് രൂപത്തിലാക്കി ചെടികള്‍ക്ക് വളമായി നല്‍കുന്നു. ചെടികള്‍ വെള്ളം ശുദ്ധീകരിച്ച് മീനിന്‍റെ വളര്‍ച്ചയ്ക്ക് അനുകൂലമായ അവസ്ഥ സംജാതമാക്കുകയും ചെയ്യും.
ഒരേസമയം മീനും പച്ചക്കറിയും ഉത്പാദിപ്പിക്കാന്‍ കഴിയുന്നതാണ് ഈ കൃഷിരീതിയെന്ന് മുകളല്‍ സൂചിപ്പിച്ചിരുന്നു. ചെടികള്‍ക്ക് വെള്ളവും വളവും സ്വയമേവ പ്രവര്‍ത്തനഫലമായി നല്‍കാന്‍ കഴിയുക, സാധാരണ മണ്ണില്‍ കൃഷിചെയ്യുമ്പോള്‍ നിലം ഒരുക്കുക, കളകള്‍ പറിക്കല്‍, ചെടികള്‍ക്ക് വെള്ളവും വളവും നല്‍കല്‍, ഇടയിളക്കല്‍, കാഠിന്യമുള്ള മറ്റു ജോലികള്‍ എന്നിവ അക്വാപോണിക്സില്‍ ഒഴിവാക്കാനാവും.
മണ്ണില്‍ വളരുന്ന ചെടികളേക്കാള്‍ വേഗത്തില്‍ അക്വാപോണിക്സിലെ ചെടികള്‍ വളരുന്നു. വെള്ളം പരിചംക്രമണം ചെയ്യുന്നതിനാല്‍ മണ്ണില്‍ കൃഷി ചെയ്യുമ്പോള്‍ ജലസേചനത്തിനുവേണ്ടിവരുന്ന വെള്ളത്തിന്‍റെ 5-10% മാത്രമേ അക്വാപോണിക്സില്‍ വേണ്ടിവരുന്നുള്ളൂ. അക്വാപോണിക്സ് മണ്ണിതര മാധ്യമങ്ങളില്‍ കൃഷിചെയ്യുന്നതിനാല്‍ നല്ല മണ്ണിന്‍റെയും ജലത്തിന്‍റേയും ദൗര്‍ലഭ്യം ഉള്ള സ്ഥലങ്ങളില്‍ അനുയോജ്യമായ കൃഷിരീതിയാണിത്. അക്വാപോണിക്സ് മണ്ണിതര മാധ്യമങ്ങളില്‍ കൃഷിചെയ്യുന്നതിനാല്‍ നല്ല മണ്ണിന്‍റേയും ജലത്തിന്‍റേയും ദൗര്‍ലഭ്യം ഉള്ള സ്ഥലങ്ങളില്‍ അനുയോജ്യമായ കൃഷിരീതിയാണിത്.
അക്വാപോണിക്സ് കൃഷിയില്‍ കളനാശിനിയോ കീടനാശിനിയോ ഉപയോഗിക്കാത്തതിനാല്‍ ജൈവരീതിയില്‍ / തികച്ചും സുരക്ഷിതമായ രീതിയില്‍ ഉല്‍പാദിപ്പിച്ച് ആരോഗ്യദായകമായ പച്ചക്കറിയും മീനുമാണ് ലഭിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
Pingback: Aquaponics Fish Farming at Malappuram in Malayalam - Onyx Aqua Farm