അസോള – അത്ഭുതങ്ങളുടെ ഇത്തിരിപ്പച്ച
മസ്‌കിറ്റോ ഫേണ്‍ എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്ന അസോള പായല്‍ പനല്‍ വര്‍ഗത്തിലുള്ള ചെടിയാണ്. അസോള വര്‍ത്തുന്നിടത്ത് കൊതുക് വളരാത്തതുകൊണ്ടാണ് ഇംഗ്ലീഷില്‍ ഇതിനെ ‘മാസ്‌കിറ്റോ ഫേണ്‍’ എന്ന് വിളിക്കുന്നത്.
അസോളയുടെ ഇലയ്ക്ക് അടിഭാഗത്തെ അറകളില്‍ വസിച്ചുകൊണ്ട് നൈട്രജന്‍ ആഗിരണം ചെയ്യുന്ന അനബീന അസോള എന്ന നീല ഹരിതപായലാണ് അസോളയെ ഒരു അത്ഭുത സസ്യമാക്കി മാറ്റുന്നത്. അസോള നെല്ലിന് ഒരു ജൈവ ജീവാണുവളമായിട്ടാണ് പരക്കെ അറിയപ്പെടുന്നത്. മികച്ച ഒരു ജൈവ കാലിത്തീറ്റയുമാണിത്.
കന്നുകാലികള്‍ക്കും കോഴികള്‍ക്കും മൽസ്യ കൃഷിക്കും മറ്റുമെല്ലാം തീറ്റയുടെ ഗുണനിലവാരമില്ലായ്മയും അടിക്കടി ഉയര്‍ന്നുകൊണ്ടിരിക്കുന്ന വിലയും കര്‍ഷകരെ കൂടുതല്‍ കഷ്ടത്തിലാക്കികൊണ്ടിരിക്കുകയാണ്. ഇത്തരുണത്തിലാണ് കര്‍ഷകന്റെ വീട്ടുമുറ്റത്ത് പാഴ് ചെലവൊന്നുമില്ലാതെ ഉത്പാദിപ്പിച്ച് ദിനംപ്രതി വിളവെടുക്കാവുന്ന അസോളയുടെ പ്രാധാന്യമേറുന്നത്. ലോകം മുഴുവന്‍ ജൈവകൃഷിയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ജൈവ പാലും ജൈവ മുട്ടയും ഉത്പാദിപ്പിക്കാന്‍ കഴിയുന്ന അസോളയുടെ പ്രാധാന്യം വളരെ വലുതാണ്.
Forward As received
Pingback: Fish and Azolla culture in an Aquaponics Unit - Onyx Aqua Farm
Pingback: 1000 Fishes can culture without any Tension - Onyx Aqua Farm