Close My Cart
Close Wishlist
Recently Viewed Close

Navigation

Bore well water for Fish Farming

Is it possible to use bore well water or bore well water for fish farming?

Many friends asked me this question. The  answer is simple. Fishes can be cultivated in bore well water. For last two years we relied solely on bore well water for fish farming. However, there are a few things to be kept in mind while fish farming in bore well water. Let me explain briefly through this video. Definitely do try to watch the video completely.

Welcome to another video of Onyx aqua farm. If you like the video, don’t forget to subscribe to the channel and share it with others. If you press the bell icon next to the subscribe button, you will be notified of all the new videos that we upload.

We have been farming fish for the last two years using bore well water. Therefore, we can say for sure that it is possible to grow fish using bore well water.

This water is taken from our bore well. Let’s test its pH and alkalinity. Normally   pH of our well water is between five and six. But the pH of the bore well is between seven and eight. Therefore, there is no need to change the pH of this water.

Red Tilapia

 

Alkalinity or carbonate hardness of 150 ppm is best for fish farming. But the alkalinity in our well water is always just below 50 ppm. But bore well water has an alkalinity of 160 ppm. Therefore, for us, it can be said that the water from the bore well is best suitable for aquaculture. For those of you who do not know what the alkalinity or KH of water is and how to test it, we have a video made already. Its link is given in the description below this video. For those who have not seen the video,

you can click Hereto watch the full video

This does not mean that the best water for aquaculture is bore well water. Rainwater, well water, or water from other streams and ponds is sufficient for aquaculture.

If no such source of water is available like us, bore well water can be treated and used for fish farming.

Bore well using for Fish Farming in Onyx aqua Farm

Let’s take a look at what all are to be taken care of while using bore well water for fish farming.

1 –  test the water and ensure the quality of the water.

Whether it is for fish farming or water for our dailyusage, we can go to the nearest water authority office or go to any wastewater treatment units and get the water tested. If tested in this way, it is possible to know all the parameters of the water accurately. From this it is possible to know whether the  water is suitable for fish farming.

2 –  Bore well water contains high levels of calcium, magnesium, iron, and zinc

As it is extracted from the under ground. All of these can be detected bytesting water. If the level is too high, any filter system will have to be installed in order to remove them.

3 – The amount of dissolved oxygen in the bore well water will be zero.

Therefore, it is not possible to deposit the fish fry directly in the bore well water for any reason.

The following steps should be followed exactly to deposit the fish fry in the bore well water.

1 – Fill the tank with water where we are intending to raise the fish fry.

2 – Test the pH of the water and make sure it lies between 6.5 and 8. If not, do the needfulto maintain the pH.

3 – Test the alkalinity of the water. Carbonate hardness or KH between 150 ppm and 250 ppm is best recommended for aquaculture. If it is less than 150, dolomite can be added to increase the KH.

4 – Provide aeration to the water. As mentioned earlier, the amount of dissolved oxygen in bore well water will be zero. Therefore it is essential to give a good amount of aeration.

5 – Deposit the fish fry in the pond only after waiting for at least three days. This amount of time can increase the amount of dissolved oxygen in the water. It also reduces the amount of iron and magnesium in the water.

6 – Deposit only a small number of juvenile fish initially for testing. Only five or ten fish fry need to be released into the fish pond and the whole fry can be deposited in the pond only after making sure that there are no problems for two days.

7 – It is better to make a reserve tank and hold water in it. If suddenly need arises for additional water to the fish pond at any time of the farming period,  it is not advisable to pump the bore well water directly. Therefore, it is better to make a tank in an open space and fill it with water in such a way that it receives good amount of air. The water in this reserve tank can be used at any time if water is required for the fish pond.

Keeping allthese in mind, fish can be raised without any tension using bore well water. Through this video, we are sharing only our experience in farming fish using bore well water. It would be helpful for others if you share your comments and experience growing fish using bore well water.

You can leave your comments and doubts about this video below. If you like this video, don’t forget to share it with others and subscribe to the channel. See you again with another video. Thanks.

———————————————————————————————————————————————-

കുഴൽ കിണർ വെള്ളം അഥവാ ബോർവെൽ വാട്ടർ മത്സ്യകൃഷിക്ക് വേണ്ടി ഉപയോഗിക്കാമോ.

ഒത്തിരി സുഹൃത്തുക്കൾ ചോദിച്ചിട്ടുള്ള സംശയമാണിത്. ഇതിന് ഒറ്റവാക്കിൽ ഉത്തരം പറയുകയാണെങ്കിൽ കുഴൽ കിണർ വെള്ളത്തിൽ മത്സ്യം വളർത്താൻ പറ്റുമെന്ന് തന്നെയാണ്. രണ്ട് വർഷത്തോളമായി മത്സ്യകൃഷിക്ക് വേണ്ടി ഞങ്ങൾ കുഴൽ കിണർ വെള്ളത്തെ മാത്രമാണ് ആശ്രയിക്കുന്നത്. എങ്കിലും കുഴൽ കിണർ വെള്ളം ഉപയോഗിച്ച് മത്സ്യകൃഷി ചെയ്യുമ്പോൾ ഒരല്പം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഈയൊരു വീഡിയോയിലൂടെ ചുരുക്കി വിശദീകരിക്കാം. തീർച്ചയായും വീഡിയോ അവസാനം വരെ കാണാൻ ശ്രമിക്കുക.

ഏവർക്കും Onyx aqua farm ന്റ്റ്‌ മറ്റൊരു വീഡിയോയിലേക്ക് സ്വാഗതം. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും മറക്കല്ലേ. സബ്സ്ക്രൈബ് ബട്ടൺ തൊട്ടടുത്തുള്ള ബെൽ ഐക്കൺ പ്രസ് ചെയ്താൽ ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന പുതിയ എല്ലാ വീഡിയോകളും നിങ്ങളിലേക്ക് നോട്ടിഫിക്കേഷൻ ആയി എത്തുന്നതാണ്.

ഞങ്ങൾ കുഴൽ കിണർ വെള്ളം ഉപയോഗിച്ചാണ് രണ്ട് വർഷത്തോളമായി മത്സ്യ കൃഷി ചെയ്യുന്നത്. അതുകൊണ്ടുതന്നെ കുഴൽ കിണർ വെള്ളം ഉപയോഗിച്ചും മൽസ്യ കൃഷി ചെയ്യാൻ സാധിക്കും എന്ന് ഞങ്ങൾക്ക് ഉറപ്പിച്ചു പറയാം.

ഈ വെള്ളം ഞങ്ങളുടെ കുഴൽ കിണറിൽ നിന്നെടുത്തതാണ്. ഇതിൻറെ പി എച്ച് ആൽക്കലിനൈറ്റി എന്നിവ ടെസ്റ്റ് ചെയ്തു നോക്കാം. സാധാരണരീതിയിൽ ഞങ്ങളെ കിണറ്റിലെ വെള്ളത്തിൻറെ പിഎച്ച് അഞ്ചിനും ആറിനും ഇടയിൽ ആണ് ഉണ്ടാവാറുണ്ട്. എന്നാൽ കുഴൽക്കിണറിലെ വെള്ളത്തിൻറെ പിഎച്ച് ഏഴിനും എട്ടിനും ഇടയിൽ ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ ഈ വെള്ളത്തിൻറെ പിഎച്ച് മാറ്റം വരുത്തേണ്ട ആവശ്യം വരാറില്ല.

മത്സ്യകൃഷിക്ക് വെള്ളത്തിലെ ആൽക്കലി നിട്ടി അഥവാ കാർബണേറ്റ് HARDNESS 150 പി പി എമ്മിന് മുഖങ്ങളിൽ ഉണ്ടാകുന്നതാണ് നല്ലത്. എന്നാൽ ഞങ്ങളുടെ കിണർ വെള്ളത്തിൽ ആൽക്കലിനെറ്റി എല്ലായിപ്പോഴും 50 പി പി എമ്മിനെ താഴെ മാത്രമേ ഉണ്ടാകാറുള്ളൂ. പക്ഷേ കുഴൽ കിണർ വെള്ളത്തിൽ 160 പി പി എം ആൽക്കലി നിറ്റി ഉണ്ട്. അതുകൊണ്ടുതന്നെ ഞങ്ങളെ സംബന്ധിച്ചിടത്തോളം കുഴൽ കിണറിലെ വെള്ളം മത്സ്യകൃഷിക്ക് ഉചിതമായ വെള്ളം ആണെന്ന് പറയാം. വെള്ളത്തിൻറെ ആൽക്കലിനെറ്റി അഥവാ KH എന്താണെന്നും അത് എങ്ങനെ ടെസ്റ്റ് ചെയ്യണമെന്നും അറിയാത്തവർക്ക് ഞങ്ങൾ ഇതിനു മുമ്പ് ചെയ്ത ഒരു വീഡിയോ ഉണ്ട്. അതിൻറെ ലിങ്ക് ഈ വീഡിയോക്ക് താഴെ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്. വീഡിയോ കാണാത്തവർക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു മുഴുവനായും കണ്ടു മനസ്സിലാക്കാവുന്നതാണ്.

ഇതിനർത്ഥം മത്സ്യകൃഷിക്ക് ഏറ്റവും നല്ല വെള്ളം കുഴൽ കിണർ വെള്ളം ആണ് എന്നല്ല. മഴവെള്ളം, കിണർ വെള്ളം, അതല്ലെങ്കിൽ മറ്റു തോടുകളിൽ നിന്നും കുളങ്ങളിൽ നിന്ന് എടുക്കുന്ന വെള്ളം ആവശ്യത്തിന് ഉണ്ട് എങ്കിൽ അതാണ് മത്സ്യകൃഷിക്ക് ഏറ്റവും ഉത്തമം.
ഇനി ഞങ്ങളെ പോലെ ഇത്തരത്തിൽ യാതൊരു വെള്ളത്തിൻറെ സോഴ്സും ഇല്ലാത്തവർ ആണെങ്കിൽ കുഴൽ കിണർ വെള്ളം മത്സ്യകൃഷിക്ക് വേണ്ടി ട്രീറ്റ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

കുഴൽ കിണർ വെള്ളം മത്സ്യകൃഷിക്ക് വേണ്ടി ഉപയോഗിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം.

ഒന്നാമതായി വെള്ളം ടെസ്റ്റ് ചെയ്ത് വെള്ളത്തിൻറെ കോളിറ്റി ഉറപ്പുവരുത്തുക.
മത്സ്യകൃഷിക്ക് വേണ്ടിയാണെങ്കിലും അല്ലെങ്കിൽ നമ്മുടെ ഉപയോഗത്തിനുള്ള വെള്ളം ആണെങ്കിലും അടുത്തുള്ള വാട്ടർ അതോറിറ്റിയുടെ ഓഫീസിൽ പോയി അതല്ലെങ്കിൽ വേസ്റ്റ് വാട്ടർ ട്രീറ്റ്മെൻറ് ചെയ്യുന്ന യൂണിറ്റുകളിൽ പോയി നമുക്ക് വെള്ളം ടെസ്റ്റ് ചെയ്യാവുന്നതാണ്. ഇത്തരത്തിൽ ടെസ്റ്റ് ചെയ്താൽ വെള്ളത്തിൻറെ പരാമീറ്റർ എല്ലാം കൃത്യമായി അറിയാൻ സാധിക്കും. ഇതിൽ നിന്നും തന്നെ ഈ വെള്ളം മത്സ്യം വളർത്താൻ ഉചിതമാണോ എന്നുള്ള കാര്യങ്ങൾ അറിയാൻ സാധിക്കും.

രണ്ടാമതായി ഭൂമിക്ക് അടിത്തട്ടിൽ നിന്നും വലിച്ചെടുക്കുന്ന വെള്ളം ആയതുകൊണ്ട് കുഴൽ കിണർ വെള്ളത്തിൽ കാൽസ്യം, മെഗ്നീഷ്യം, അയൺ, zinc മുതലായവയുടെ അളവുകൾ കൂടുതലായി കാണാറുണ്ട്. ഇവയുടെ അളവ് എല്ലാം water ടെസ്റ്റിലൂടെ അറിയാൻ സാധിക്കും. ഇവയുടെ അളവ് ഒത്തിരി കൂടുതലാണ് എന്നുണ്ടെങ്കിൽ റിമൂവ് ചെയ്യാൻ വേണ്ടിയുള്ള എന്തെങ്കിലും ഫിൽട്ടർ സംവിധാനങ്ങൾ ഒരുകേണ്ടി വരും.

മൂന്നാമതായി കുഴൽ കിണർ വെള്ളത്തിലെ അലിഞ്ഞു ചേർന്നിരിക്കുന്ന ഓക്സിജന് അളവ് അഥവാ ഡിസോൾവ്ഡ് ഓക്സിജന് അളവ് സീറോ ആയിരിക്കും. അതുകൊണ്ടുതന്നെ യാതൊരു കാരണവശാലും കുഴൽ കിണർ വെള്ളത്തിൽ നേരിട്ട് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാൻ സാധ്യമല്ല.

ഇനി പറയുന്ന കാര്യങ്ങൾ കൃത്യമായി ഫോളോ ചെയ്തു വേണം കുഴൽ കിണർ വെള്ളത്തിൽ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കാൻ.

ഒന്നാമതായി മീൻ കുഞ്ഞുങ്ങളെ വളർത്താൻ ഉദ്ദേശിക്കുന്ന ടാങ്കിൽ വെള്ളം നിറക്കുക.

രണ്ടാമതായി വെള്ളത്തിൻറെ പിഎച്ച് ടെസ്റ്റ് ചെയ്ത് 6.5 നും 8 നും ഇടയിലാണ് എന്ന് ഉറപ്പുവരുത്തുക. അതല്ല എന്നുണ്ടെങ്കിൽ പിഎച്ച് ശരിയാക്കാനുള്ള കാര്യങ്ങൾ ചെയ്യേണ്ടതാണ്.

മൂന്നാമനായി വെള്ളത്തിൻറെ ആൽക്കലിനിറ്റ് ടെസ്റ്റ് ചെയ്യുക. കാർബണേറ്റ് ഹാർഡ്നസ് അഥവാ KH 150 പി പി എമ്മിനും 250 പി പി എമ്മിനും ഇടക്ക് ഉണ്ടാവുന്നതാണ് മത്സ്യകൃഷിക്ക് ഉത്തമം. ഇനി 150 നും താഴെയാണ് എന്നുണ്ടെങ്കിൽ ഡോളോമൈറ്റ് ആഡ് ചെയ്ത് കൂട്ടിക്കൊണ്ടു വരാവുന്നതാണ്.

മൂന്നാമതായി വെള്ളത്തിലേക്ക് എയറേ ഷൻ കൊടുക്കുക. കുഴൽ കിണർ വെള്ളത്തിൽ ഡിസോൾവ്ഡ് ഓക്സിജന് അളവ് സീറോ ആയിരിക്കും എന്ന് മുമ്പ് പറഞ്ഞല്ലോ. അതുകൊണ്ടുതന്നെ നല്ല രീതിയിലേ യെറേഷൻ കൊടുക്കേണ്ടത് അത്യാവശ്യമാണ്.

നാലാമതായി കുറഞ്ഞത് മൂന്നു ദിവസം എങ്കിലും വെയിറ്റ് ചെയ്ത ശേഷം മാത്രം കുളത്തിലേക്ക് മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കുക. ഇത്രയും സമയം യെറേഷൻ കൊടുക്കുന്നത് കൊണ്ട് തന്നെ വെള്ളത്തിൽ ഡിസോൾവ്ഡ് ഓക്സിജന് അളവ് കൂടിയിട്ട് ഉണ്ടാകും.
അതുപോലെതന്നെ വെള്ളത്തിൽ അടങ്ങിയിട്ടുള്ള അയേൺ മഗ്നീഷ്യം പോലുള്ളവരുടെ അളവും ഇത് കാരണം കുറയുന്നു.

അഞ്ചാമതായി പരീക്ഷണാർത്ഥം ഒരല്പം മീൻ കുഞ്ഞുങ്ങളെ മാത്രം തുടക്കത്തിൽ നിക്ഷേപിക്കുക. അഞ്ചോ പത്തോ മീൻ കുഞ്ഞുങ്ങളെ മാത്രം കുളത്തിൽ ഇറക്കി രണ്ടുദിവസം യാതൊരു പ്രശ്നവും ഇല്ല എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം മുഴുവൻ മീൻ കുഞ്ഞുങ്ങളെയും കുളത്തിൽ നിക്ഷേപിക്കാവുന്നതാണ്.

ആറാമതായി ഒരു റിസർവ് ടാങ്ക് ഉണ്ടാക്കി അതിൽ വെള്ളം പിടിച്ചു വെക്കുന്നത് നല്ലതാണ്. മീനുകൾ വളരുന്ന കുളത്തിലേക്ക് ഏതെങ്കിലും സമയത്ത് അഡീഷണൽ വെള്ളം ആവശ്യമായി വന്നാൽ കുഴൽ കിണർ വെള്ളം നേരിട്ട് അടിക്കുന്നത് ഉത്തമമല്ല. അതുകൊണ്ടുതന്നെ അന്തരീക്ഷവായു തട്ടുന്ന രീതിയിൽ തുറസ്സായ സ്ഥലത്ത് ഒരു ടാങ്ക് ഉണ്ടാക്കി അതിൽ വെള്ളം നിറച്ചു വെക്കുന്നതാണ് നല്ലത്. ഏതെങ്കിലും സമയത്ത് മത്സ്യങ്ങൾ വളരുന്ന കുളത്തിലേക്ക് വെള്ളം അത്യാവശ്യമായി വന്നാൽ ഈ റിസർവ് ടാങ്കിലെ വെള്ളം ഉപയോഗിക്കാവുന്നതാണ്.

ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുഴൽ കിണർ വെള്ളം ഉപയോഗിച്ച് യാതൊരു ടെൻഷനുമില്ലാതെ മീൻ വളർത്താവുന്നതാണ്. ഞങ്ങളുടെ എക്സ്പീരിയൻസ് മാത്രമാണ് ഈയൊരു വീഡിയോയിലൂടെ പങ്കുവെച്ചത്. കുഴൽ കിണർ വെള്ളം ഉപയോഗിച്ച് മത്സ്യ കൃഷി ചെയ്യുന്ന നിങ്ങളുടെ അഭിപ്രായങ്ങളും എക്സ്പീരിയൻസും ഇവിടെ കമൻറ് ചെയ്യുകയാണെങ്കിൽ മറ്റുള്ളവർക്കും അതൊരു ഉപകാരമായിരിക്കും.
ഈ വീഡിയോയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും താഴെ കമൻറ് ചെയ്യാവുന്നതാണ്. ഈ വീഡിയോ ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ. വീണ്ടും മറ്റൊരു വീഡിയോയുമായി കാണാം നന്ദി.

 

Best Air pump for Fish Farming Hailea HAP 120
PH GH and KH of water in Fish Farming

Leave a Reply

Your email address will not be published. Required fields are marked *

Close My Cart
Close Wishlist
Recently Viewed Close
Close

Close
Navigation
Categories