Giant Gourami
ജയന്റ് ഗൗരാമി: ശ്രദ്ധിച്ചില്ലെങ്കിൽ പോക്കറ്റ് കീറും
ചെറുതും വലുതുമായ നിരവധി ഇനങ്ങളുള്ള ഗൗരാമി വിഭാഗത്തിലെ ഒരു അംഗമാണ് ജയന്റ് ഗൗരാമി. വലുപ്പംകൊണ്ടും രുചികൊണ്ടും കൈകാര്യം ചെയ്യാനുള്ള സൗകര്യം നിമിത്തവും ഇന്ന് ഏറെ പ്രചാരം നേടിയ വളർത്തുമത്സ്യ ഇനം. കേരളത്തിൽ പ്രധാനമായും ബ്ലാക്ക് ജയന്റ് ഗൗരാമി, പിങ്ക് ജയന്റ് ഗൗരാമി, ആൽബിനോ ജയന്റ് ഗൗരാമി, റെഡ് ടെയിൽ ജയന്റ് ഗൗരാമി എന്നിങ്ങനെ നാലിനം ജയന്റ് ഗൗരാമികൾ വളർത്തുന്നുണ്ടെങ്കിലും വിപണിയിൽ ഏറെ പ്രചാരമുള്ളത് ബ്ലാക്ക് ജയന്റ് ഗൗരാമിതന്നെ. അക്വേറിയത്തിൽ വളർത്താനും ഭക്ഷണാവശ്യത്തിനുമായി മത്സ്യപ്രേമികൾ ഇവയെ തെരഞ്ഞെടുക്കുന്നു.
അന്തരീക്ഷത്തിൽനിന്നു നേരിട്ട് ശ്വസിക്കാൻ സഹായിക്കുന്ന പ്രത്യേക ശ്വസനാവയവം ഉള്ളതിനാൽ ഓക്സജൻ ഇല്ലാത്ത ജലാശയങ്ങളിൽപ്പോലും ഇവയ്ക്ക് ജീവിക്കാൻ കഴിയും. കാര്യമായ പരിചരണവും വേണ്ടിവരുന്നില്ല. എന്നാൽ, അസുഖങ്ങൾ പിടിപെട്ടാൽ രക്ഷിച്ചെടുക്കൽ അത്ര എളുപ്പമുള്ള കാര്യമല്ല. അതിനാൽത്തന്നെ കരുതൽ നൽകണം.
Pingback: Giant Gourami Farming - Onyx Aqua Farm