Close My Cart
Close Wishlist
Recently Viewed Close

Navigation

PH GH and KH of water in Fish Farming

The pH, GH and KH of water are commonly used terms in water chemistry. Talking in terms of fish farming these are very important factors affecting the growth and survival of fishes. Most of the farmers very well understands the importance of maintaining pH of water in aquaculture, how to test the pH.

However, there are only very few people who carry out fish farming after understanding the general hardness of water, carbonate hardness or GH and KH. It is important for every fish farmer to understand what GH and KH are, how important they are in aquaculture, and how to keep them in aquaculture. In this video we will briefly explain about PH, GH and KH of water in Fish Farming. Try to watch the video completely.

Welcome to another video of Onyx aqua farm. If you like the video, don’t forget to subscribe to the channel and share it with others. If you press the bell icon next to the subscribe button, you will be notified of all the new videos that we have uploaded.

PH (Power of Hydrogen)

pH refers to the concentration of hydrogen ions in water. This value gives you an idea of ​​how acidic or alkaline water is. In a pH scale of 0 to 14, zero  indicates high acidity. 14 Indicates the highest alkaline state. Seven indicates the neutral state.

Now let us see what is the ideal pH level for fish farming.

A pH of 6.5 to 8 is best suitable for most freshwater fishes. Each farmer must take special care to maintain this accuracy. Decreasing the pH value from 6.5 increases the acidity of the water, which adversely affects the survival of the fish. Similarly, if the pH of the water goes above 8, it will affect the growth and survival of the fish. Therefore, fish farmers should keep in mind to check the pH of the water at regular intervals and maintain it well.

Digital Lcd Pocket Pen Type Ph Meter for Water Purity

The previous video explained how to measure the pH of water and what needs to be done to maintain it well. For those who want to know more about PH, you can watch the entire video by clicking on the link . How to Test and Control PH level in Fish Tank

KH (Carbonate Hardness)

KH is the amount of carbonates and bicarbonates ions contained in water. KH or carbonate hardness is also known as the alkalinity of water. It acts as a buffering system in the water. This means that it helps to neutralize the acids in the water and prevents changes in the pH value of the water. The KH or alkalinity of the water is very useful in aquaculture. This is because sudden pH changes can cause health problems for the fish. A low alkaline forehead means that the buffering capacity of the water is low and the pH changes easily. High Alkalinity or KH means water has a high buffering capacity and helps to maintain a good optimum pH.

Now let us see what is the KH or alkalinity level suitable for fish farming.

The unit for measuring the KH of water is usually called DKH or KH degree or PPM part per million.

1 DKH equals 17.9 PPM.

Normal freshwater aquaculture is best maintained at 70 to 150 PPM KH.  The alkalinity of 150 PPM is best suitable for Aquaponics aquaculture, and it is better to keep KH 200 PPM for Biofloc aquaculture.

API Alkalinity GH and KH Test Kit

We use a test kit from a company named API to measure KH or carbonate hardness. How to test the KH of water using this test kit is explained in one of our previous video. For those who haven’tseen the video, you can watch the entire video by clicking on the link. Importance of Alkalinity (KH) in Fish Farming

GH (GENERAL HARDNESS)

GH refers to the amount of calcium and magnesium ions contained in water. In other words, GH means how hard or soft the water is. This is an easy way to measure the presence of sufficient salts and minerals in the water used for Mercy cultivation.

Now let us see what is the ideal level of GH for fish farming.

The GH of water is also measured in units  degrees and PPM like KH. The GH level of the water will vary depending on the fish you intend to raise. However, for fish such as tilapia, Nutter etc. it is best to keep the GH between 70 PPM and 150 PPM.

We also use a test kit from a company called API to measure the GH of water on the farm.

Using this test kit, 5 ml of water was taken from the fish pond in a test tube to measure the GH of the water.

Then add one drop each of these from the bottle labeled GH to the test tube containing 5ml of water taken from the pond.

You need to look at how many drops have been added to the test tube.Take note of the number of drops added to change the colour of water from yellow to green.

The GH of this water is as many degrees as the number of drops added. For example, after pouring 10 drops in this water, the color changes from yellow to green, then the GH of this water is 10 degrees. Or 10 * 17.9 = 179 ppm is the general hardness of this water.

The PH, GH and KH of water in Fish Farming are interrelated. Therefore, it is possible that other parameters may change when any of these are intended to be modified. Limestone is rich in calcium carbonate and dolomite is also rich in calcium and magnesium. So it can be used to increase KH and GH respectively.

Fish Feeding in Aquaponics

Fish farmers should definitely try to test the pH, GH and KH of water in Fish Farming as well as maintain them at an optimum level. These are important water parameters that affect the survival and growth of fish.

You can leave your comments and doubts about fish farming below. If you like this video, don’t forget to share it with others and subscribe to the channel. See you again with another video Thanks.

 

വെള്ളത്തിൻറെ PH, GH, KH എന്നിവ വാട്ടർ കെമിസ്ട്രിയിൽ സാധാരണ ഉപയോഗിക്കുന്ന പദങ്ങളാണ്. ഇതുതന്നെ മത്സ്യ കൃഷിയെ ബന്ധപ്പെടുത്തി പറയുകയാണെങ്കിൽ മീനുകളുടെ നിലനിൽപ്പിനും വളർച്ചയ്ക്കും വളരെ പ്രധാനപ്പെട്ട ഘടകങ്ങളാണ്. എല്ലാവരും പൊതുവേ മനസ്സിലാക്കിയിട്ടുള്ള ഒന്നാണ് വെള്ളത്തിൻറെ പിഎച്ച് ന് മത്സ്യകൃഷിയിൽ എത്രത്തോളം പ്രാധാന്യമുണ്ടെന്നും, പി എച്ച് വാല്യു എങ്ങനെ ടെസ്റ്റ് ചെയ്യണം കൂടാതെ എങ്ങനെ നല്ല രീതിയിൽ MAINTAIN ചെയ്യണം എന്നൊക്കെ.
എന്നാൽ വെള്ളത്തിൻറെ ജനറൽ ഹാർഡ്നസ് കാർബണേറ്റ് ഹാർഡ്നസ് അഥവാ GH, KH എന്നിവ മനസ്സിലാക്കി മത്സ്യകൃഷി ചെയ്യുന്നവർ വളരെ ചുരുക്കമാണ്. GH, KH എന്നിവ എന്താണെന്നും, ഇവക്ക് മത്സ്യകൃഷിയിൽ എത്രത്തോളം പ്രാധാന്യമുണ്ടെന്നും, ഇവ മത്സ്യം വളരുന്ന വെള്ളത്തിൽ ഏതു രീതിയിൽ നിലനിർത്തണം എന്നൊക്കെ ഓരോ മത്സ്യ കർഷകരും മനസ്സിലാക്കേണ്ട ഒന്നാണ്. ഈയൊരു വീഡിയോയിലൂടെ PH, GH, KH എന്നിവയെക്കുറിച്ചൊന്നു ചുരുക്കി വിശദീകരിക്കാം. വീഡിയോ അവസാനം വരെ കാണാൻ ശ്രമിക്കുക

 

 

ഏവർക്കും Onyx aqua farm ന്റ്റ്‌ മറ്റൊരു വീഡിയോയിലേക്ക് സ്വാഗതം. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും മറക്കല്ലേ. സബ്സ്ക്രൈബ് ബട്ടൺ തൊട്ടടുത്തുള്ള ബെൽ ഐക്കൺ പ്രസ് ചെയ്താൽ ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന പുതിയ എല്ലാ വീഡിയോകളും നിങ്ങളിലേക്ക് നോട്ടിഫിക്കേഷൻ ആയി എത്തുന്നതാണ്.

Ph(Power of Hydrogen)

pH വെള്ളത്തിലെ ഹൈഡ്രജൻ അയോണുകളുടെ അളവുകൾ ആണ് സൂചിപ്പിക്കുന്നത്. വെള്ളം എത്രമാത്രം അസിഡിറ്റിക്ക് ആണ് അല്ലെങ്കിൽ എത്രത്തോളം ആൽക്കലിൻ ആണ് എന്നു ഇതിലൂടെ മനസ്സിലാക്കാവുന്നതാണ്. 0 മുതൽ 14 വരെയുള്ള പി എച്ച് സ്കെയിലിൽ പൂജ്യം കൂടിയ അസിഡിറ്റിയെ സൂചിപ്പിക്കുന്നു. 14 ഏറ്റവും കൂടിയ ക്ഷാര അവസ്ഥയെ സൂചിപ്പിക്കുന്നു. ഏഴ് ന്യൂട്രൽ അവസ്ഥയെ സൂചിപ്പിക്കുന്നു.

ഇനി മത്സ്യ കൃഷിക്ക് അനുയോജ്യമായ പി എച്ച് ലെവൽ എന്താണ് എന്ന് നോക്കാം.

മിക്ക ശുദ്ധജല മത്സ്യങ്ങൾക്കും 6.5 മുതൽ 8 വരെയുള്ള പിഎച്ച് അളവ് ആണ് നല്ലത്. ഇത് കൃത്യമായി നിലനിർത്താൻ ഓരോ കർഷകരും പ്രത്യേകം ശ്രദ്ധിക്കണം. പി എച്ച് വാല്യു 6.5 നിന്നും കുറയുന്നത് കാരണം വെള്ളത്തിൻറെ അസിഡിറ്റി കൂടുകയും അത് മീനുകളുടെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. അതുപോലെ തന്നെയാണ് വെള്ളത്തിൻറെ പിഎച്ച് 8 നുമുകളിൽ പോവുകയാണെങ്കിൽ അത് മീനുകളുടെ വളർച്ചയെയും നിലനിൽപ്പിനെയും ബാധിക്കും. അതുകൊണ്ടുതന്നെ മത്സ്യ കൃഷി ചെയ്യുന്നവർ വെള്ളത്തിൻറെ പിഎച്ച് കൃത്യമായ ഇടവേളകളിൽ ചെക്ക് ചെയ്യാനും അത് നല്ല രീതിയിൽ നിലനിർത്തുവാനും ശ്രദ്ധിക്കണം.

വെള്ളത്തിൻറെ പിഎച്ച് എങ്ങനെ അളക്കാം എന്നതും അത് നല്ല രീതിയിൽ നിലനിർത്താൻ എന്തൊക്കെ ചെയ്യണം എന്നുള്ളതും മുമ്പുള്ള വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. പി എച്ച് നെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ താല്പര്യമുള്ളവർക്ക് മുകളിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു വീഡിയോ മുഴുവനായും കണ്ട് മനസ്സിലാക്കാവുന്നതാണ്.

KH Carbonate Hardness

വെള്ളത്തിൽ അടങ്ങിയിട്ടുള്ള കാർബണേറ്റ് കളുടെയും ബൈകാർബണേറ്റ് കളുടെയും അളവാണ് Kh. KH അഥവാ കാർബണേറ്റ് ഹാർഡ്നെസ് വെള്ളത്തിൻറെ ആൽക്കലിനെറ്റി എന്നും അറിയപ്പെടുന്നു. ഇത് വെള്ളത്തിൽ ഒരു ബഫറിംഗ് സിസ്റ്റം ആയി പ്രവർത്തിക്കുന്നു. എന്നുപറഞ്ഞാൽ ഇത് വെള്ളത്തിലെ ആസിഡുകളെ നിർവീര്യമാക്കാൻ സഹായിക്കുകയും വെള്ളത്തിൻറെ പിഎച്ച് വാല്യുവിൽ ഉണ്ടാവുന്ന മാറ്റങ്ങളെ തടയാനും സഹായകമാവുന്നു. വെള്ളത്തിലെ കെ എച്ച് അഥവാ ആൽക്കലിനെറ്റി മത്സ്യകൃഷിയിൽ വളരെ ഉപയോഗപ്രദമായ ഒന്നാണ്. കാരണം പെട്ടെന്നുണ്ടാവുന്ന പി എച്ച് വ്യതിയാനങ്ങൾ മത്സ്യത്തിന് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. കുറഞ്ഞ ആൽക്കലി നെറ്റി എന്നാൽ വെള്ളത്തിൻറെ ബഫറിംഗ് ശേഷി കുറവാണെന്നും പിഎച്ച് എളുപ്പത്തിൽ മാറുമെന്നും അർത്ഥമാക്കുന്നു. ഉയർന്ന ആൽക്കലി നൈറ്റി അഥവാ KH എന്നാൽ വെള്ളത്തിനു കൂടുതൽ ബഫറിംഗ് ശേഷി ഉണ്ടെന്നും പിഎച്ച് നല്ല രീതിയിൽ നിലനിർത്താൻ അത് സഹായകമാവുകയും ചെയ്യുന്നു.

ഇനി മത്സ്യ കൃഷിക്ക് അനുയോജ്യമായ KH അഥവാ ആൽക്കലിനിട്ടിയുടെ അളവ് എന്താണെന്ന് നോക്കാം.

വെള്ളത്തിൻറെ KH അളക്കുന്നതിന് DKH അഥവാ KH ഡിഗ്രി അല്ലെങ്കിൽ PPM പാർട്ട് പർ മില്യൺ എന്നീ യൂണിറ്റുകൾ സാധാരണരീതിയിൽ പറയാറുണ്ട്.
1 DKH എന്നത് 17.9 PPM ന് തുല്യമാണ്.
സാധാരണ ശുദ്ധജല മത്സ്യകൃഷിക്ക് 70 മുതൽ 150 PPM കെ എച്ച് നിലനിർത്തുന്നതാണ് നല്ലത്.
അക്വാപോണിക്സ് മത്സ്യകൃഷിക്ക് 150 PPM ആൽക്കലിനൈറ്റി ആണ് RECOMMEND ചെയ്യുന്നതെങ്കിൽ ബയോ ഫ്ലോക്ക് മത്സ്യകൃഷിക്ക് KH 200 PPM നിലനിർത്തുന്നതാണ് നല്ലത്.

KH അഥവാ കാർബണേറ്റ് ഹാർഡ്നസ് അളക്കാൻ വേണ്ടി ഞങ്ങൾ API എന്ന കമ്പനിയുടെ ടെസ്റ്റ് കിറ്റ് ആണ് ഉപയോഗിക്കുന്നത്. ഇത് ഉപയോഗിച്ച് എങ്ങനെ വെള്ളത്തിൻറെ KH എങ്ങനെ ടെസ്റ്റ് ചെയ്യാം എന്ന് മുമ്പത്തെ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. വീഡിയോ കാണാത്തവർക്കായി മുകളിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു വീഡിയോ മുഴുവനായും കാണാവുന്നതാണ്.

GH (GENERAL HARDNESS)

വെള്ളത്തിൽ അടങ്ങിയിട്ടുള്ള കാൽസ്യം മെഗ്നീഷ്യം അയോണുകളുടെ അളവാണ് ജി എച്ച് കൊണ്ട് ഉദ്ദേശിക്കുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ വെള്ളം എത്രത്തോളം ഹാർഡ് ആണ് അതല്ലെങ്കിൽ സോഫ്റ്റ് ആണ് എന്നതാണ് ജി എച്ച് കൊണ്ട് ഉദ്ദേശിക്കുന്നത്. മേഴ്സി കൃഷിക്ക് ഉപയോഗിക്കുന്ന വെള്ളത്തിൽ ആവശ്യത്തിനു ലവണങ്ങളും ധാതുക്കളും ഉണ്ടോയെന്ന് അളക്കാൻ ഉള്ള എളുപ്പമാർഗ്ഗം ആണിത്.

ഇനി മത്സ്യ കൃഷിക്ക് അനുയോജ്യമായ ജി എച്ച് ലെവൽ എന്താണ് എന്ന് നോക്കാം.

വെള്ളത്തിൻറെ ജി എച്ച് അളക്കുന്നതും KH പോലെ തന്നെ ഡിഗ്രീ, PPM എന്നീ യൂണിറ്റുകളിൽ ആണ്. വെള്ളത്തിൻറെ ജി എച്ച് ലെവൽ വളർത്താൻ ഉദ്ദേശിക്കുന്ന മത്സ്യങ്ങൾക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. എങ്കിലും തിലാപ്പിയ പോലുള്ള മത്സ്യങ്ങൾക്ക് GH 70 PPM നും 150 PPM നും ഇടയിൽ നിലനിർത്തുന്നതാണ് ഉത്തമം.

വെള്ളത്തിൻറെ ജി എച്ച് അളക്കാനും എ പി ഐ എന്ന കമ്പനിയുടെ ടെസ്റ്റ് കിറ്റ് ആണ് ഞങ്ങൾ ഫാമിൽ ഉപയോഗിക്കുന്നത്.
ഈ ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് വെള്ളത്തിൻറെ ജി എച്ച് അളക്കാൻ വേണ്ടി ഒരു ടെസ്റ്റ് ട്യൂബിൽ 5 ml മത്സ്യ കുളത്തിൽ നിന്നുള്ള വെള്ളം എടുത്തു.
അതിനുശേഷം ജി എച്ച് എന്ന് എഴുതിയിട്ടുള്ള ബോട്ടിൽ നിന്നും ഓരോ തുള്ളിയായി ഈ 5 ml വെള്ളത്തിൽ ഉറ്റിച്ച് കൊടുക്കണം.
ഓരോ തുള്ളിയായ് ഒഴിക്കുംപോഴും എത്ര തുള്ളി ഉറ്റിച്ചു എന്ന് നോക്കണം. വെള്ളത്തിൻറെ കളർ മഞ്ഞിൽ നിന്നും പച്ചയിലേക്ക് എത്താൻ എത്ര തുള്ളി ഒഴിച്ചു എന്ന് നോക്കാം.
അത്രയും ഡിഗ്രിയാണ് ഈ വെള്ളത്തിൻറെ ജി എച്ച്. ഉദാഹരണത്തിന് ഈ വെള്ളത്തിൽ 10 തുള്ളി ഒഴിച്ചശേഷം ആണ് പച്ച കളർ ആയത്. അതുകൊണ്ടുതന്നെ 10 ഡിഗ്രി ആണ് ഈ വെള്ളത്തിൻറെ ജി എച്ച്. അഥവാ 10*17.9 = 179 ppm ആണ് ഈ വെള്ളത്തിൻറെ ജനറൽ ഹാർഡ്നസ്.

വെള്ളത്തിൻറെ PH, GH, KH എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഇതിലേതെങ്കിലുമൊന്ന് മാറ്റം വരുത്താൻ ഉദ്ദേശിക്കുന്ന സമയത്ത് മറ്റു പരാമീറ്റർ സിലും മാറ്റം വരാൻ സാധ്യതയുണ്ട്. ചുണ്ണാമ്പുകല്ലിൽ കാൽസ്യം കാർബണേറ്റ് നല്ലരീതിയിൽ അടങ്ങിയിട്ടുണ്ട്. അതുപോലെ dolomite il കാൽസ്യം മെഗ്നീഷ്യം എന്നിവ നല്ല രീതിയിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് GH, KH എന്നിവ കൂട്ടണമെങ്കിൽ ഇത് ഉപയോഗിക്കാവുന്നതാണ്.

മത്സ്യകൃഷി ചെയ്യുന്നവർ തീർച്ചയായും വെള്ളത്തിൻറെ PH, GH, KH എന്നിവ ടെസ്റ്റ് ചെയ്യാനും അതുപോലെ നല്ല രീതിയിൽ നിലനിർത്താനും ശ്രമിക്കണം. ഇവ മത്സ്യങ്ങളുടെ നിലനിൽപ്പിനെയും വളർച്ചയേയും സ്വാധീനിക്കുന്ന പ്രധാനപ്പെട്ട വാട്ടർ പരാമീറ്റർസ് ആണ്.
മത്സ്യ കൃഷിയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും താഴെ കമൻറ് ചെയ്യാവുന്നതാണ്. ഈ വീഡിയോ ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. വീണ്ടും മറ്റൊരു വീഡിയോയുമായി കാണാം നന്ദി.

Bore well water for Fish Farming
How many fishes can be in Fish tank

Leave a Reply

Your email address will not be published. Required fields are marked *

Close My Cart
Close Wishlist
Recently Viewed Close
Close

Close
Navigation
Categories