Close My Cart
Close Wishlist
Recently Viewed Close

Navigation

Best Air pump for Fish Farming Hailea HAP 120

Why Hailea HAP 120 is a Best Air Pump

This Hailea HAP120 pump has been working continuously for almost two years, and hasn’t faced any problem. 1500 fishes growing in this Fish tank. The fish pond has over forty thousand liters of water. This particular air pump is enough for this pond. Let’s get to know more about the Best Air pump for Fish farming Hailea HAP120. Try to watch the whole video.

Welcome to another video of Onyx aqua farm. If you like the video, don’t forget to subscribe to the channel and share it with others.

Importance of Hailea Air Pumps in Fish Farming 

Hailea is a brand that is familiar to fish farmers who does Aquaponics and Biofloc fish farming. Various models ranging from HAP 60 to HAP 200 are available in the market.

Aerator different models are launched based on air output and the electricity used to do the work. For example, the Hailea HAP 60 model aerator has an output of 60 liters/min. Similarly, the Hailea HAP 200 has an air output of 200 liters/min. We are using HAP 60, Hap 120 and Hap 200 model pumps from the company Hailea in our farm.

Hailea 4800LPH Hiblow HAP-80 Air Pump, 80 Lmin 1

In this video we focus only on the Best Air pump for Fish Farming Hailea HAP120 . The Fish farmers who carry out Aquaponics and Biofloc aquaculture usually prefer this model air pump. It provides 120 liters of air output per minute. This air pump uses 90 watts of electricity per hour to work. It weighs about 9.5 kilograms. A friend shared his experience of operating this model air pump continuously without turning it off for five years.

How to Select a Air pump for a Fish Pond

Speaking of an air pump, it is essential to say, on what basis an aerator should be selected for your fish pond. Many people ask me which air pump is to be selected for the fish pond. Most people choose air pumps based on the amount or liters of water present in the tank.

But the aeration should be given according to the density of the fish deposited in the pond. For growing one kilogram of fish, one liter of oxygen should be diluted per hour in the pond. Atmospheric air is what we pump into the water with an air pump. Atmospheric air contains only twenty percent oxygen. Therefore, if one liter of oxygen is to be diluted with water, a minimum of 5 liters of air must be pumped into the water. For example, if you intend to produce 1000 kg of fish in this pond, you will need to pump 5000 liters of air into that pond. In addition, the growth of other bacteria in the pond requires 20% oxygen or an additional 1,000 liters. In this case, we need to select an air pump of not less than 6000 liters per hour for the fish pond. Or we need to select an air pump with 100 liters per minute.

The Hailea HAP 120 produces 120 liters per minute. Therefore, at least one HAP 120 air pump should be selected for such a fish pond. So we can conclude that The Best Air pump for Fish Farming Hailea HAP 120.

Fish And Azolla Farming

It is sufficient to consider the minimum volume as 100 liters / min. The more aeration you give, the more it will affect the growth of the fish. If it is biofloc unit, it is better to use two aerators instead of one aerator. If for any reason the oxygen goes out of the pond the fish will be completely lost. Therefore, it is essential to keep at least one working in case other gets damaged.

The two Hap 120 air pumps on our farm are currently working. Therefore it is not possible to show its box now. When buying a new air pump, there will be a splitter like this. From here, connections can be made to up to 26 air stones. This connector is used to provide connections to small glass aquariums.

However, air diffusers are also used in larger units such as Aquaponics and biofloc. The connection can be made from a HAP 120 air pump to a four meter Airoxi tube.

AirOxi-Spider-Ready-to-use-Base-with-1.2-mtr-AirOxi-AR-Tube

We have provided a connection from a HAP 120 air pump to 4 Airoxi spiders in this pond. All four air oxidizers are connected by an air chamber. It works pretty well.

Now when connecting an air pump to your pool these are the things to pay special attention to.

  1. When installing the air pump, it should be placed at least a bit above the surface of the water level in the pond. Otherwise, if the air pump stops working at any time, the water in the pond may return and may damage the aerator.
  2. Do not operate the aerator in a closed or cover the aerator with a plastic cover for any reason. Doing so can cause the aerator to overheat and damage quickly. The aerator is to be set up in an open space. But be careful, it does not to get wet.
  3. Many people place the aerator far away from the pool. From there, the aerator is connected to the Airoxi tubes using pipes. But it did not seem to be a good system. This causes the air pressure to drop. It is best to make a stand next to the pond and place it on it.
  4. A filter sponge like this can be seen by opening the lid above the air pump. As the aerator sucks in air directly from the atmosphere, all the dust and debris that accompanies it stays in the filter sponge. Therefore it is imperative to open this filter and take out the sponge and clean it very often.
  5. A lot of products required for fish farming can be found at low prices in online shops like Amazon and Flipkart. But do not buy HAP series air pumps online for any reason. Because in the online platform is a lot more expensive than what you can get from our local market. For example, the HAP 120 model aerator is currently priced at around Rs 7,000. But the same product is showing around Rs 12000 on Amazon.

HAP120 and HAP 200 air pumps are used in this pond which grows around 4000 fishes. The HAP 60 model air pump is also used in this nursery pond which is used to treat and raise the the infant fishes. These units have been described in detail in our previous videos. For those who have not watched the video, you can watch the videos by clicking on the i button above as well as by clicking on the link given in the description.

You can comment your thoughts and doubts about fish farming. If you like this video, don’t forget to share it with others and subscribe to the channel. See you again with another video Thanks.

Malayalam Trasilation of Best Air pump for Fish Farming Hailea HAP 120

രണ്ടുവർഷത്തോളമായി തുടർച്ചയായി വർക്ക് ചെയ്യുന്നു ഒരു പ്രശ്നവുമില്ല. 1500 മീൻ വളരുന്നു. നാൽപതിനായിരം ലിറ്ററിന് മുകളിൽ വെള്ളം ഉണ്ട്.. ഈയൊരു കുളത്തിലേക്ക് ഈ ഒരു എയർ പമ്പ് ധാരാളം. ഹേലിയ എന്ന കമ്പനിയുടെ HAP 120 എന്ന എയർ പമ്പിനെ കുറിച്ച് ഒരല്പം കാര്യങ്ങൾ മനസ്സിലാക്കാം. വീഡിയോ അവസാനം വരെ കാണാൻ ശ്രമിക്കുക.

ഏവർക്കും Onyx aqua farm ന്റ്റ്‌ മറ്റൊരു വീഡിയോയിലേക്ക് സ്വാഗതം. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും മറക്കല്ലേ.

അക്വപോണിക്സ് ബയോഫ്ലോക് പോലുള്ള മത്സ്യ കൃഷികൾ ചെയ്യുന്ന കർഷകർക്ക് സുപരിചിതമായ ഒരു ബ്രാൻഡ് ആണ് ഹേലിയ. ഇതിൽ HAP 60 മുതൽ HAP 200 വരെയുള്ള വിവിധ മോഡലുകൾ മാർക്കറ്റിൽ ലഭ്യമാണ്.

എയർ ഔട്ട്പുട്ട്, വർക്ക് ചെയ്യാൻ ഉപയോഗിക്കുന്ന ഇലക്ട്രിസിറ്റി എന്നിവയെ അടിസ്ഥാനമാക്കിയാണ് വിവിധ മോഡലുകൾ ഇറക്കിയിട്ടുള്ളത്.
ഉദാഹരണത്തിന് HAP 60 എന്ന മോഡൽ എയറേറ്റർ 60 ലിറ്റർ/മിനിറ്റ് ഔട്ട്പുട്ട് തരുന്നു. അതുപോലെതന്നെ HAP 200 എന്ന മോഡൽ ആണെങ്കിൽ 200 ലിറ്റർ/മിനിറ്റ് എയർ ഔട്ട്പുട്ട് തരുന്നുണ്ട്.
ഞങ്ങൾ ഫാമിൽ ഹീലിയ എന്ന കമ്പനിയുടെ HAP60, Hap 120, Hap 200 എന്നീ മോഡൽ പമ്പുകൾ ഉപയോഗിക്കുന്നുണ്ട്.

ഇതിൽ HAP120 എന്ന മോഡൽ പമ്പിനെ കുറിച്ച് മാത്രം ഈ വീഡിയോയിലൂടെ ഒന്ന് പറയാം. ഈയൊരു മോഡൽ പമ്പാണ് സാധാരണരീതിയിൽ അക്വപോണിക്സ് ബയോഫ്ലോക് മത്സ്യ കൃഷി കൾക്ക് കർഷകർ തിരഞ്ഞെടുക്കാറ്. ഇത് ഒരു മിനിറ്റിൽ 120 ലിറ്റർ എയർ ഔട്ട്പുട്ട് നൽകുന്നു. ഈ എയർ പമ്പ് വർക്ക് ചെയ്യാൻ വേണ്ടി മണിക്കൂറിൽ 90 വാട്സ് ഇലക്ട്രിസിറ്റി ഉപയോഗിക്കുന്നുണ്ട്. ഇത് ഏകദേശം ഒമ്പതര കിലോ തൂക്കം വരുന്നുണ്ട്. ഈയൊരു മോഡൽ എയർ പമ്പ് അഞ്ചു വർഷത്തോളം ഓഫ് ചെയ്യാതെ കണ്ടിന്യൂസ് ആയി വർക്ക് ചെയ്യുന്ന അനുഭവം ഒരു സുഹൃത്ത് പങ്കുവെച്ചിട്ടുണ്ട്.

ഒരു എയർ പമ്പിനെ കുറിച്ച് പറയുമ്പോൾ
എന്ത് അടിസ്ഥാനത്തിലാണ് ഒരു എയറേറ്റർ നിങ്ങളുടെ മത്സ്യ കുളത്തിലേക്ക് തെരഞ്ഞെടുക്കേണ്ടത് എന്ന് പറയേണ്ടത് അത്യാവശ്യമാണ്. പല ആളുകളും ചോദിക്കാറുണ്ട് എൻറെ കുളത്തിലേക്ക് ഏത് എയർ പമ്പ് ആണ് സെലക്ട് ചെയ്യേണ്ടത് എന്ന്. മിക്ക ആളുകളും കുളത്തിൽ എത്ര ലിറ്റർ വെള്ളം ഉണ്ട് എന്ന് കണക്കാക്കിയാണ് എയർ പമ്പുകൾ സെലക്ട് ചെയ്യാറ്.
എന്നാൽ കുളത്തിൽ നിക്ഷേപിക്കുന്ന മീനുകളുടെ ഡെൻസിറ്റി നോക്കിയാണ് ഏറേഷൻ കൊടുക്കേണ്ടത്. ഒരു കിലോ മീനുകൾ കുളത്തിൽ വളരാൻ മണിക്കൂറിൽ ഏകദേശം ഒരു ലിറ്റർ ഓക്സിജൻ വെള്ളത്തിൽ ലയിപ്പിച്ച് കൊടുക്കണം. അന്തരീക്ഷവായു ആണ് നമ്മൾ എയർ പമ്പ് ഉപയോഗിച്ച് വെള്ളത്തിലേക്ക് കൊടുക്കുന്നത്. അന്തരീക്ഷ വായുവിൽ ഇരുപത് ശതമാനം മാത്രമേ ഓക്സിജൻ അടങ്ങിയിട്ടുള്ളൂ. അതുകൊണ്ടുതന്നെ ഒരു ലിറ്റർ ഓക്സിജൻ വെള്ളത്തിൽ ലയിപ്പിക്കണം എങ്കിൽ മിനിമം 5 ലിറ്റർ എയർ വെള്ളത്തിലേക്ക് പമ്പ് ചെയ്യേണ്ടതായിട്ടുണ്ട്.
ഉദാഹരണത്തിന് നിങ്ങൾ 1000 കിലോ മത്സ്യം ഉൽപ്പാദിപ്പിക്കാൻ ആണ് ഈ കുളത്തിൽ ഉദ്ദേശിക്കുന്നതെങ്കിൽ ആ കുളത്തിലേക്ക് 5000 ലിറ്റർ എയർ പമ്പ് ചെയ്യേണ്ടതായിട്ടുണ്ട്. കൂടാതെ കുളത്തിലെ മറ്റു ബാക്ടീരിയകളുടെ വളർച്ചയ്ക്ക് 20% ഓക്സിജൻ അഥവാ ആയിരം ലിറ്റർ അധികമായി ആവശ്യമുണ്ട്. ഇങ്ങനെ കണക്കുകൂട്ടിയാൽ മണിക്കൂറിൽ 6000 ലിറ്ററിൽ കുറയാത്ത ഒരു എയർ പമ്പ് വേണം നമ്മള് ആ കുളത്തിലേക്ക് സെലക്ട് ചെയ്യാൻ. അഥവാ നൂറു ലിറ്റർ പർ മിനിറ്റ് ഉള്ള ഒരു എയർ പമ്പ് വേണം നമ്മൾ സെലക്ട് ചെയ്യാൻ.

Hailea HAP 120 എന്ന മോഡൽ ഒരു മിനിറ്റിൽ 120 ലിറ്റർ ഔട്ട്പുട്ട് തരും. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ഒരു കുളത്തിലേക്ക് കുറഞ്ഞത് ഒരു HAP 120 എയർ പമ്പ് എങ്കിലും വേണം സെലക്ട് ചെയ്യാൻ.

ഈ പറയുന്ന 100 ലിറ്റർ/ മിനിറ്റ് എന്നത് മിനിമം അളവായി കണക്കുകൂട്ടിയാൽ മതി. എത്രത്തോളം യറേഷൻ കൊടുക്കുന്നുവോ അത്രകണ്ട് തന്നെ മത്സ്യങ്ങളുടെ വളർച്ചയെയും ഇത് സ്വാധീനിക്കും. ഇനിയൊരു ബയോ ഫ്ലോക് യൂണിറ്റ് ആണെങ്കിൽ ഒരു എയറേറ്റർ വയ്ക്കുന്നതിന് പകരം രണ്ട് എയറേറ്റർ ഉപയോഗിക്കുന്നതാണ് നല്ലത്.
ഏതെങ്കിലും കാരണത്താൽ കുളത്തി ലേക്കുള്ള ഓക്സിജൻ നിന്ന് പോയാൽ മീനുകൾ മുഴുവനായി നഷ്ടപ്പെടും. അതുകൊണ്ടുതന്നെ ഏതെങ്കിലും തരത്തിലുള്ള കംപ്ലൈൻറ് വന്നാൽ ഒരെണ്ണമെങ്കിലും വർക്ക് ചെയ്യേണ്ടത് അത്യാവശ്യമാണ്.

ഞങ്ങളുടെ ഫാമിൽ ഉള്ള രണ്ട് Hap 120 എയർ പമ്പുകളും വർക്ക് ചെയ്തു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ബോക്സ് ഒന്നും കാണിക്കാൻ ഇപ്പോൾ സാധ്യമല്ല. പുതിയതായി ഒരു എയർ പമ്പ് വാങ്ങുമ്പോൾ ഇതുപോലെത്തെ ഒരു splitter ഉണ്ടാവാറുണ്ട്. ഇതിൽനിന്നും 26 എയർ സ്റ്റോൺകളിലേക്ക് കണക്ഷൻ കൊടുക്കാവുന്നതാണ്. ചെറിയ ഗ്ലാസ് അക്വേറിയങ്ങളിൽ ലേക്ക് കണക്ഷൻ കൊടുക്കാൻ വേണ്ടിയാണ് ഈ connector ഉപയോഗിക്കാറ്.

എന്നാൽ അക്വാപോണിക്സ് ബയോഫ്ലോക് പോലുള്ള വലിയ യൂണിറ്റുകളിൽ എയർ ഓക്സി ട്യൂബുകളും എയർ diffuser ആണ് ഉപയോഗിക്കാറ്. ഒരു HAP 120 എയർ പമ്പിൽ നിന്നും നാലുമീറ്റർ എയർ ഓക്സി ട്യൂബ് ലേക്ക് കണക്ഷൻ കൊടുക്കാവുന്നതാണ്.
ഞങ്ങളീ ഒരു കുളത്തിൽ ഒരു HAP 120 എയർ പമ്പിൽ നിന്നും 4 AIROXI സ്പൈഡർ ലേക്ക് കണക്ഷൻ കൊടുത്തിട്ടുള്ളത്. ഈ നാല് എയർ ഓക്സി സ്പൈഡർ ഉം ഒരു എയർ ചേംബർലൂടെയാണ് കണക്ട് ചെയ്തിട്ടുള്ളത്. ഇത് നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.

ഇനി ഒരു എയർ പമ്പ് നിങ്ങളുടെ കുളത്തിൽ കണക്ട് ചെയ്യുന്ന സമയത്ത് ഈ പറയുന്ന കാര്യങ്ങൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണ്.

1. എയർ പമ്പ് വെക്കുന്ന സമയത്ത് കുളത്തിലെ വെള്ളത്തിൻറെ ഉപരിതലത്തിൻ്റേ ഉയരത്തിൽ നിന്നും ഒരല്പം ഉയരത്തിൽ എങ്കിലും വെക്കണം. അതല്ല എങ്കിൽ എയർ പമ്പ് ഏതെങ്കിലും സമയത്ത് ഓഫ് ഓഫായാൽ കുളത്തിലെ വെള്ളം റിട്ടേൺ വന്നു എയറേറ്റർ കംപ്ലൈൻറ് ആകാൻ സാധ്യതയുണ്ട്.

2. എയറേറ്റർ ഏതെങ്കിലുമൊരു ബോക്സിനുള്ളിൽ അടച്ചുവെച്ച രീതിയിലോ, അതല്ല എങ്കിൽ പ്ലാസ്റ്റിക് കവർ വെച്ച് മൂടിയിട്ട രീതിയിലോ യാതൊരു കാരണവശാലും വർക്ക് ചെയ്യിക്കരുത്. ഇങ്ങനെ ചെയ്താൽ എയറേറ്റർ ചൂടാവാനും പെട്ടെന്ന് തന്നെ കേടു വരാനും സാധ്യതയുണ്ട്. ഞങ്ങൾ തുറന്ന സ്ഥലത്താണ് എയറേറ്റർ എല്ലാം സ്ഥാപിച്ചിട്ടുള്ളത്. പക്ഷേ വെള്ളം നനയാതെ ശ്രദ്ധിക്കണം.

3. പല ആളുകളും എയറേറ്റർ കുളത്തിന് അടുത്തല്ലാതെ ഒരുപാട് ദൂരെ ആയി സ്ഥാപിക്കാറുണ്ട്. എന്നിട്ട് അവിടെ നിന്നും പൈപ്പുകൾ ഉപയോഗിച്ച് എയർ ഓക്സി ട്യൂബുകളും ആയി കണക്ട് ചെയ്യാറുണ്ട്. എന്നാൽ അത് ഒരു നല്ല സിസ്റ്റമായി തോന്നിയിട്ടില്ല. ഇത് എയർ പ്രഷർ കുറയാൻ കാരണമാകുന്നു. കുളത്തിന് തൊട്ടടുത്ത് തന്നെ ഒരു സ്റ്റാൻഡ് ഉണ്ടാക്കി അതിൽ വെക്കുന്നതാണ് ഏറ്റവും നല്ലത്.

4. ഈ എയർ പമ്പിന് മുകളിൽ കാണുന്ന ഈയൊരു മൂടി തുറന്നാൽ ഇതുപോലെ ഒരു ഫിൽട്ടർ സ്പോഞ്ച് കാണാവുന്നതാണ് ആണ്. എയറേറ്റർ അന്തരീക്ഷത്തിൽ നിന്നും വായു വലിച്ചെടുക്കുമ്പോൾ അതിനു കൂടെയുള്ള പൊടിയും മാലിന്യങ്ങളും എല്ലാം ഫിൽട്ടർ സ്പോഞ്ചിൽ തങ്ങിനിൽക്കുന്നു. അതുകൊണ്ടുതന്നെ ഈ ഒരു ഫിൽട്ടർ തുറന്ന് സ്പോഞ്ച് പുറത്തെടുത്ത് ഇടയ്ക്കിടയ്ക്ക് ക്ലീൻ ചെയ്യേണ്ടത് നിർബന്ധമാണ്.

5. മത്സ്യ കൃഷിക്ക് ആവശ്യമായ ഒരുപാട് പ്രോഡക്ടുകൾ ആമസോൺ ഫ്ലിപ്കാർട്ട് പോലുള്ള ഓൺലൈൻ ഷോപ്പുകളിൽ വിലക്കുറവിൽ കാണാറുണ്ട്. എന്നാൽ യാതൊരു കാരണവശാലും hap സീരീസിലുള്ള എയർ പമ്പുകൾ ഓൺലൈനിൽ നിന്നും വാങ്ങരുത്. കാരണം നമ്മുടെ ലോക്കൽ മാർക്കറ്റിൽ നിന്നും കിട്ടുന്നതിനേക്കാൾ ഒരുപാട് വില കൂടുതലാണ് ഓൺലൈൻ ഷോപ്പിൽ.
ഉദാഹരണത്തിന് ഇപ്പോൾ HAP 120 മോഡൽ എയറേറ്റർ ന് ഇവിടെ 7000 രൂപക്ക് അടുത്താണ് വില. എന്നാൽ ഇതേ പ്രോഡക്ട് ആമസോണിൽ ഏകദേശം 12000 രൂപ കാണിക്കുന്നുണ്ട്.

4000 മീനുകൾ വളരുന്ന ഈ ഒരു കുളത്തിൽ HAP120, HAP 200 എന്നീ എയർ പമ്പുകൾ ആണ് ഉപയോഗിക്കുന്നത്. കൂടാതെ മത്സ്യക്കുഞ്ഞുങ്ങളെ ട്രീറ്റ് ചെയ്തു വളർത്താൻ ഉപയോഗിക്കുന്ന ഈ ഒരു നഴ്സറി കുളത്തിൽ HAP 60 മോഡൽ എയർ പമ്പും ആണ് ഉപയോഗിച്ചുവരുന്നത്. ഈ യൂണിറ്റുകളെ കുറിച്ച് വിശദമായി മുമ്പത്തെ വീഡിയോകളിൽ പറഞ്ഞിട്ടുണ്ട്. വീഡിയോ കാണാത്തവർക്കായി മുകളിൽ കാണുന്ന i ബട്ടണിൽ ക്ലിക്ക് ചെയ്തും അതുപോലെ ഡിസ്ക്രിപ്ഷൻ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു വീഡിയോകൾ കാണാവുന്നതാണ്.
മത്സ്യ കൃഷിയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും കമൻറ് ചെയ്യാവുന്നതാണ്. ഈ വീഡിയോ ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ. വീണ്ടും മറ്റൊരു വീഡിയോയുമായി കാണാം നന്ദി.

Diatom Culture Nualgi Fish Farming
Bore well water for Fish Farming

Leave a Reply

Your email address will not be published. Required fields are marked *

Close My Cart
Close Wishlist
Recently Viewed Close
Close

Close
Navigation
Categories